ഹരിത ജലടൂറിസം; പ്രാവര്‍ത്തികമാക്കാനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു
കാസര്‍കോട്(www.truenewsmalayalam.com) : മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒഴുകുന്ന മൊഗ്രാല്‍ പുഴയുടെ ഓരങ്ങളിലെ കണ്ടല്‍ക്കാടുകളും കണ്ടല്‍ത്തുരുത്തുകളും കേന്ദ്രീകരിച്ച് ഹരിത ജലടൂറിസവും, തീര്‍ത്ഥാടന ടൂറിസവും പ്രാവര്‍ത്തികമാക്കാനുള്ള ഡി.പി.ആര്‍ തയ്യാറാക്കാനും, മൊഗ്രാല്‍പുത്തൂര്‍, കുമ്പള ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നുള്ള സംയുക്ത പ്രോജക്ടിന് കരട് രൂപം തയ്യാറാക്കുവാനും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ അധ്യക്ഷത വഹിച്ച ആസൂത്രണയോഗത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷെമീറ ടി.കെ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ള എന്നിവര്‍ ടൂറിസ സാധ്യതകള്‍ വിവരിച്ചു.
ഹരിത കേരള മിഷന്‍ ആര്‍.പി മാരായ കെ.കെ.രാഘവന്‍, എ നീലാംബരന്‍ എന്നിവര്‍ ഹരിത ടൂറിസത്തിന്റെ വിശദീകരണം നടത്തി.
മൂന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അസി.സെക്രട്ടറി, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, മെമ്പര്‍മാര്‍ ആലോചനയോഗത്തില്‍ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി വിജു.വിബി സ്വാഗതവും സുഗണന്‍ നന്ദിയും പറഞ്ഞു.
Post a Comment