JHL

JHL

മഹാത്മ കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

 

കുമ്പള(www.truenewsmalayalam.com) : മഹാത്മ കോളേജിൽ സ്വാതന്ത്ര്യ ദിന   പരിപാടികൾ സംഘടിപ്പിച്ചു.
  പ്രിൻസിപ്പാൾ കെ. എം. എ സത്താർ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പാൾ അബ്ദുല്ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു. 
ഇംഗ്ലീഷ് കന്നട ബ്യാരി ഭാഷ എഴുത്തുകാരിയും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ  ഷമീമ കുത്താർ മുഖ്യപ്രഭാഷണം നടത്തി.

 അധ്യാപികയായ ഹംസാന, വിദ്യാർത്ഥികളായ ഇസ്മയിൽ സബി, ആഫ്ര പി.ബി, സെലിബ്രിറ്റിയും വിദ്യാർഥിനിയുമായ ഭൂമിക എന്നിവർ പ്രസംഗിച്ചു.
 
വിദ്യാർത്ഥികൾക്ക് ദേശഭക്തി ഗാനം, പ്രസംഗം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

വിദ്യാർത്ഥികളായ ഗ്രീഷ്മ സ്വാഗതവും ഫസൽ കരീം നന്ദിയും പറഞ്ഞു.

No comments