കുമ്പളയിൽ ശുചീകരണ പ്രവർത്തനത്തിലൂടെ, സ്വതന്ത്ര ദിനാഘോഷം
കുമ്പള(www.truenewsmalayalam.com) :രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കാർളെയുടെ നേതൃത്വത്തിൽ കുമ്പളയിൽ ശുചീകരണ പ്രവർത്തനം നടത്തി.
കാടു മൂടിക്കിടന്ന കുമ്പള ടെമ്പിൾ ക്രോസ് റോഡാണ് ശുചീകരിച്ചത്.
നിരവധി വാഹനങ്ങളും പൊതു ജനങ്ങളും പോകുന്ന റോഡിന് ഇരുവശവും കാട് മൂടി കിടന്നത് യാത്രക്കാർക്ക് വലിയ ദുരിതം നേരിട്ടിരുന്നു. വിവിധ മേഘലയിലെ പൊതുപ്രവർത്തകരും ഒത്തുചേർന്നാണ് സ്വാതന്ത്ര്യ ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റ് പ്രസിഡൻ്റ് സത്താർ ആരിക്കാടി,ഹോട്ടൽ റെസ്റ്റോറന്റ് ജില്ലാ രക്ഷദികാരി അബ്ദുള്ള താജ്.
ജുനൈദ് ഫ്രണ്ട്ലൈൻ, വിനയകുമാർ ആരിക്കാടി,അബ്ദുല്ല ഷാലിമാർ കെ.എം മൊയ്തീൻഅസീസ് തുടങ്ങിയവർ പങ്കെടുത്തു നൽകി.
Post a Comment