ഹൃദയാഘാതത്തെ തുടർന്ന് പെർവാഡ് സ്വദേശി നിര്യാതനായി
പെർവാഡ്(www.truenewsmalayalam.com) :പെർവാഡ് കടപ്പുറത്ത് യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതരായ ഇസ്മായിൽ- നഫീസ ദമ്പതികളുടെ മകൻ പെർവാഡ് ഹൗസിൽ അഷ്‌റഫ് കുക്കാണ്(40) മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം.
ഭാര്യ: ഖദീജ
മക്കൾ സദ,റിയാൻ, റിംഷാദ് (മൂവരും വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: ഹനീഫ്, അബൂബക്കർ, റഫീഖ്,മൈമൂന, സുഹറ, ഖദീജ, ആയിഷ പരേതരായ കരീം, കബീർ,ആമിന, റൈഹാന.
മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറ ടക്കും. നിര്യാണത്തിൽ പിഎസ് സി പെർവാർഡ്, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment