JHL

JHL

കുണ്ടും കുഴിയുമായി മാവിനക്കട്ട - കുണ്ടങ്കരടുക്ക റോഡ് ; തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്

കുമ്പള : കുമ്പള പഞ്ചായത്ത് വാർഡ് 14,21 എന്നിവയിലൂടെ കടന്നു പോകുന്ന മാവിനക്കട്ട മുതൽ കുണ്ടങ്കേരടുക്ക  വരെയുള്ള വെൽഫയർ സ്കൂൾ റോഡ് വർഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യവുമായി നാട്ടുകാർ പല തവണ വാർഡ് മെമ്പറുമായും പഞ്ചായത്തുമായും ബന്ധപ്പെട്ടപ്പോൾ ശരിയാക്കാം  എന്ന് പറഞ്ഞതല്ലാതെ ഇതുവരെയും ഒരു പരിഹാരവുമായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു, പത്ത് വർഷമായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറയുന്നു. ദേശീയ പാതയിൽ നിന്ന് വെൽഫെയർ സ്കൂളിലേക്കും ഐ എച്ച് ആർ ഡി കോളേജിലേക്കും ഉള്ള പ്രധാന റൈഡും കൂടിയാണ് തകർന്നുകിടക്കുന്ന ഈ റോഡ്. 

No comments