വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ കളക്ടറേറ്റിൽ ലഭിച്ചത് 11464826 രൂപ
കാസർകോട്: ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതൽ ആഗസ്റ്റ് 27 വരെ 1,14,64,826 രൂപയാണ് കാസർകോട് ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ചത്.
. വിവിധ സംഘടന പ്രതിനിധികളും പൊതുജനങ്ങളും ജില്ലാ കലക്ടർ കെ. ഇമ്പശേഖറിനെ നേരിട്ടു സന്ദർശിച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകുന്നത്. കളക്ടറുടെ ചേമ്പറിലാണ് ജില്ലാകളക്ടർ തുക ഏറ്റുവാങ്ങുന്നത്. കളക്ടർ പങ്കെടുക്കുന്ന യോഗങ്ങളിലും മുൻഗണനയോടെ ജില്ലാകളക്ടർ സി എം ഡിആർഎഫിലേക്കുള്ള ധനസഹായം ഏറ്റുവാങ്ങുന്നുണ്ട്
കൊച്ചു കുട്ടികൾ പണകുടുക്കകൾ പൊട്ടിച്ച് സംഭാവന നൽകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമൂഹത്തിൻ്റെ വിവിധതലങ്ങളിലുള്ള വ്യക്തികൾ, തൊഴിലാളികൾ റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ ആരാധനാലയങ്ങളുടെ ഭാരവാഹികൾ
തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, ക്യാഷ് എന്നിങ്ങനെയാണ് തുക കൈമാറുന്നത് '
സംഭാവന നൽകിയവർക്ക് കലക്ടറേറ്റിൽ നിന്ന് ഓൺലൈൻ രശീതി നൽകുന്നുണ്ട്. .
വയനാട് ദുരന്തമുണ്ടായതിനു ശേഷം ജൂലൈ 30 മുതൽ
ദുരിതബാധിതർക്ക് ആശ്വാസമേകുന്നതിന് ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ കാസർകോട് ജില്ലയിൽ നിന്നും വയനാട്ടിൽ എത്തിച്ച് നൽകുന്നതിന് ജില്ലാ ഭരണ സംവിധാനം നേതൃത്വം നൽകിയിരുന്നു.
ആദ്യദിവസം തന്നെ കളക്ടറേറ്റിലും ഹൊസ്ദുർഗ് താലൂക്കിലും മെറ്റീരിയൽ കളക്ഷൻ സെൻ്റർ തുറന്ന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ സംവിധാനവും അവശ്യ സാധനങ്ങൾ വയനാട്ടിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. പൊതുജനങ്ങളുടെ മികച്ച സഹകരണമാണ് ഈ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.

Post a Comment