കനത്ത മഴയെ തുടർന്ന് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കാസർഗോഡ്(www.truenewsmalayalam.com) : കനത്ത മഴയെ തുടർന്ന് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലർട്ട് നാളെ രാവിലെ 10 മണി വരെ തുടരും.
മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ അങ്കണവാടികൾ മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് രണ്ട് 2024 വെള്ളിയാഴ്ച) ജില്ലാ കളക്ടർ കെ ഇമ്പ ശേഖർ അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
Post a Comment