JHL

JHL

പൊതുജനങ്ങൾക്കിടയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു വരുന്നതിൽ കേരള പോലീസിന്റെ ഇടപെടൽ പ്രശംസനീയം; നിസാർ തളങ്കര

 


കുമ്പള(www.truenewsmalayalam.com) :  പൊതു ജനങ്ങൾക്കിടയിൽ  കുറ്റ കൃത്യങ്ങൾ കുറഞ്ഞു വരുന്നതിൽ കേരള പോലീസ് നടത്തി കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക്                     വർത്തമാനകാലത്ത് ഏറെ പ്രസക്തി ഉണ്ടെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അഭിപ്രായപെട്ടു.

 മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച കാസറഗോഡ് സ്‌പെഷൽ ബ്രാഞ്ച്, എ എസ് ഐ ഗംഗാദരന്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉത്ഘാടനം ചെയിതു സംസാരിക്കയായിരുന്നു അദ്ദേഹം.

 യു എ ഇ യിൽ പൊതുമാപ്പ് അനുവദിച്ച സാഹചര്യത്തിൽ യാതൊരു രേഖയും ഇല്ലാത്തവർക്ക് ഔട്ട്പാസ് ലഭിക്കാൻ കേരളത്തിൽ പോലീസ് സഹായം വേണ്ടിവന്നേക്കുമെന്നും, പാസ്പോർട്ട് ഇല്ലാത്തവർക്ക് ഔട്ട്പാസ് സംഘടിപ്പിച്ചു കൊടുക്കേണ്ടിവരും.അപ്പോൾ അപേക്ഷകൻ്റെ മേൽവിലാസം ഉറപ്പുവരുത്താൻ കേരളത്തിൽ അതാതിടത്തെ പോലീസ് സാക്ഷ്യപത്രത്തിന് സഹായകരമായ നിലപാട് കൈക്കൊള്ളണമെന്നും, പൊതുമാപ്പ് സേവനത്തിന് ഇന്ത്യൻ അസോ ശിസിയേഷൻ മുന്നോട്ടു വന്നിട്ടുണ്ടന്നും നിസാർ തളങ്കര കൂട്ടി ചേർത്തു.   

ഒപ്പം കുമ്പള പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന, പോലീസ് ഉദ്ദ്യഗസ്ഥൻമാർക്ക്നൽകിയ യാത്രയപ്പുസംഗമവും ആ വേദിയെ ഏറെ ഹൃദ്യമാക്കി. 

കെ എം അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു.
ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺ വീനരും, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിചെയർ മാനുമായ അശ്റഫ് കർള സ്വാഗതം പറഞ്ഞു.
  കുമ്പള സർക്കിൽ ഇൻസ്‌പെക്ടർ വിനോദ് കുമാർ മുഖ്യാതിഥി യായിരുന്നു, ജില്ലാ പഞ്ചായത്ത് അംഗം ജമീലസിദ്ധീഖ്, ഗഫൂർ ഏരിയാൽ, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി എ  റഹിമാൻ, സഫുറ, നസീമ ഖലിദ് , പോലിസ് ഉദ്ദ്യഗസ്ഥൻമാരായ ജോമി എസ് ഐ, പ്രകാശ്,അനൂപ്, പവിത്രൻ, ഗോകുല, കലേഷ്, സുബാഷ് ചന്ദ്രൻ, രാജേഷ്, രതീഷ്, എന്നിവരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യുസഫ് ഉൾവാർ , രാവിരാജ്, കാലത്ത്ബീബി , സുലോചന, ശോഭ, പുഷ്പ, എന്നിവരും  അഹദ് അലി, മുഹമ്മദ്‌ കുഞ്ഞി, നൂർ ജമാൽ, അബ്ബാസ് മടിക്കെരി, സിദീഖ് ദണ്ട്ഗോളി , അഷ്‌റഫ്‌ കോയിപ്പാടി, തുടങ്ങിയവർ ചടങ്ങിൽ സമ്പന്ധിച്ചു.
 അസീസ് കെ എം നന്ദി പറഞ്ഞു


No comments