കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് യുവാവിന് പരിക്ക്
കുമ്പള(www.truenewsmalayalam.com) : കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് യുവാവിന് പരിക്കേറ്റു.
സ്‌കൂട്ടര്‍ യാത്രക്കാരായ കുമ്പള കുണ്ടങ്ങരടുക്ക സ്വദേശി യൂസഫ്(49), ഭാര്യ ഖദീജ(44) എന്നിവർക്കാണ് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൊഗ്രാൽ സ്വദേശിയും നവവരനുമായ മന്‍സൂറിന്(35) പരിക്കേറ്റത്.
മൂവരെയും മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മന്‍സൂരിനും ഖദീജയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്തുമണിയോടെ കുമ്പള ശാന്തിപ്പള്ളത്താണ് സംഭവം, ബന്ധുവീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരികയായിരുന്ന ദമ്പതികളെ പന്നിക്കൂട്ടം ആക്രമിക്കുകയും, നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിയുകയുമായിരുന്നു.
പിന്നാലെ എത്തിയ കാർ യാത്രക്കാരനായ മൻസൂർ അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനായി റോഡിലിറങ്ങി, ഖദീജയെ മന്‍സൂര്‍ കാറില്‍ കയറ്റുന്നതിനിടെ പിറകിലൂടെ എത്തിയ മറ്റൊരു ആള്‍ട്ടോ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റവരെ മന്‍സൂറിന്റെ സഹോദരൻ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രികളിലെത്തിച്ചു.
സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.
Post a Comment