ഉപ്പള പാത്വോടി ഡാം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി
ഉപ്പള(www.truenewsmalayalam.com) : ഉപ്പള പാത്വോടി ഡാം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറെ സന്ദർശിച്ചു നിവേദനം നൽകി.
കാസറഗോഡ് വികസന പാക്കേജിൽ 2014-15 സാമ്പത്തിക വർഷത്തിൽ മഞ്ചേശ്വരം മുൻ MLA മർഹൂം പി ബി അബ്ദുൽ റസാഖ് സാഹിബിന്റെ ശ്രമഫലമായി 4.95 കോടി രൂപയുടെ ഭരണ അനുമതി ലഭിക്കുകയും മംഗൽപാടി പഞ്ചായത്തിലെ പത്വാടി ഉപ്പള പുഴക്ക് ചെക്ക് ഡാം 2017 ൽ പൂർത്തീകരിക്കുകയും ചെയ്തു.
മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ 1,2,3,4,5,6,22,23 വാർഡുകൾക്കും മീഞ്ച ഗ്രാമ പഞ്ചായത്തിലെ4,8 9,10,11,12 വാർഡുകൾക്കും കുടി വെള്ളത്തിനും കാർഷിക ആവശ്യത്തിനും ഉള്ള പ്രധാന സ്രോതസ്സാണ് ഈ ഡാം.ഡാം നിർമാണത്തിന് ശേഷം കൃത്യമായ പരിപാലനം നൽകുന്നില്ല.
കർഷകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആണ് ഡാം പരിപാലിച്ചു കൊണ്ടിരുന്നത്. നിലവിലെ സാഹചര്യത്തിൽ വേനൽക്കാലം ആകുമ്പോൾ ഡാമിൽ തടയണ കെട്ടാനുള്ള പടികൾ മുതലായവയുടെ അപര്യാപ്തതയും ആഴക്കുറവും വെള്ള തടഞ്ഞു നിർത്തുന്നതിനെ ബാധിക്കുന്നു.
ഡാമിന്റെ ഉയരം ഒരു മീറ്ററോളം വർധിപ്പിക്കുകയും ഡാമിൽ അടിഞ്ഞു കൂടി ഇരിക്കുന്ന മാലിന്യ മണൽ എടുത്തുമാറ്റുകയും ചെയ്താൽ ഒരു പരിധി വരെ ജല സംഭരണ ശേഷി വർധിപ്പിക്കാവുന്നതാണ്.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹുമാനപ്പെട്ട ജില്ലാ വികസന ചെയർമാൻ കൂടി ആയ ജില്ലാ കളക്ടറെ നേരിട്ട് കാണുകയും വിഷയത്തിന്റെ ഗൗരവം അദ്ദേഹത്തെ ബോധ്യപ്പെടുതുകയും നിവേദനം സമർപ്പിക്കുകയുക ചെയ്തു.
കൂടെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് ബഷീർ മോഗർ,പത്വാടി ബദ്രിയ ജുമാ മസ്ജിദ് ജനറൽ സിക്രട്ടറി അലി, മദ്രസ മാനേജുമെന്റ് അസോസിയേഷൻ ഉപ്പള റേൻജ് സെക്രട്ടറി അബ്ദുൽ ജബ്ബാർ പത്വാടി,നാലാം വാർഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ആഷിക് മളി എന്നിവർ കൂടെ ഉണ്ടായിരുന്നു.
Post a Comment