JHL

JHL

78-ആം സ്വാതന്ത്ര്യ ദിനത്തിൽ 78 തികഞ്ഞവരെ ആദരിച്ച് മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ 78 തികഞ്ഞ "സ്വാതന്ത്ര്യം കണ്ടറിഞ്ഞ മുതിർന്ന പൗരന്മാരെ'' ആദരിച്ച് മൊഗ്രാൽ ദേശീയവേദി വേറിട്ട പരിപാടി സംഘടിപ്പിച്ചു.

 രാഷ്ട്രപിതാവ് മഹാത്മജിയെയും, നെഹ്റുവിനെയും മറ്റു സ്വാതന്ത്ര്യസമര പോരാളികളെയും രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്ന നമ്മളൊക്കെ മറന്നുപോവുന്നതാണ് മറ്റുള്ളവർ ഏറ്റെടുത്ത് പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്യുന്നതെന്ന് റിട്ട. ഡിവൈഎസ്പി ടിപി രഞ്ജിത്ത് അഭിപ്രായപ്പെട്ടു.


 ദേശീയവേദിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രാജ്യത്തെ 150 കോടി ജനങ്ങൾക്ക് അന്നം നൽകിവരുന്ന അന്നദാതാക്കളായ കർഷക സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്തത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പൊലിമ കുറച്ചിട്ടുണ്ടെന്ന് ടിപി രഞ്ജിത്ത് പറഞ്ഞു.

 ചടങ്ങിൽ സാമൂഹികശാസ്ത്രം ജില്ലാ റിസോഴ്സ് ടീം അംഗം സികെ മദനൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

മുതിർന്ന പൗരന്മാരെയും,വിദ്യാർത്ഥികളെയും മുഖാമുഖമായി ഇരുത്തി പരിപാടി നടത്തുക വഴി ദേശീയവേദിയുടെ വിശാല മനസ്സും, നാടിന്റെ നന്മയുമാണ് പ്രകടമായതെന്ന് സി കെ മദനൻ അഭിപ്രായപ്പെട്ടു.

 പരിപാടിയിൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.

 മൊഗ്രാലിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 27 വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

 മുതിർന്ന പൗരന്മാരെ ടി പി രഞ്ജിത്ത്, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,ഹമീദ് സ്പിക്, വിദ്യാഭ്യാസ വിദഗ്ധൻ പി മുഹമ്മദ് നിസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി, എം മാഹിൻ മാസ്റ്റർ,സിദ്ധീഖലി മൊഗ്രാൽ,സെഡ് എ മൊഗ്രാൽ, ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ, ടി എം ഷുഹൈബ്, ശരീഫ് ചട്ടഞ്ചാൽ, ഗഫൂർ ലണ്ടൻ, അബ്ദുള്ള ഹിൽടോപ് തുടങ്ങിയവർ ഷാൾ അണിയിച്ചും, മെമെന്റോ നൽകിയും ആദരിച്ചു. വിദ്യാർത്ഥികൾക്ക് സി കെ മദനൻ, മൊഗ്രാൽ ജീവിച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ,വിജു മാസ്റ്റർ, ഹമീദ് പെർവാഡ്, എംഎ അബ്ദുൽ റഹ്മാൻ, ഹമീദ് സഫർ,മനാഫ് എൽടി, സുൽഫിക്കറലി,പിവി അൻവർ, മമ്മുണു, അനീസ് ടിപി, എകെ അലി, എംടി ഇഖ്ബാൽ, എംവി അലി, മുഹമ്മദ് ടിവിഎസ് റോഡ്,ഹമീദ് കാവിൽ,യുസുഫ് ഹാജി, കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് പെർവാഡ്, അബ്ദുള്ളക്കുഞ്ഞ് നട് പ്പളം, പിഎം മുഹമ്മദ് കുഞ്ഞ്, ബിഎ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ക്യാഷ് അവാർഡും,മെമോന്റോയും നൽകി അനുമോദിച്ചു. ട്രഷറർ എച്ച്എം കരീം നന്ദി പറഞ്ഞു.

പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ടികെ അൻവർ, എംഎ മൂസ, മുഹമ്മദ് അബ്കോ, എംഎം റഹ്മാൻ, ഖാദർ മൊഗ്രാൽ, മുഹമ്മദ്‌ സ്മാർട്ട്‌, ടികെ ജാഫർ,ടിഎ കുഞ്ഞഹമ്മദ്, അഷ്‌റഫ്‌ സാഹിബ്‌, ടി.എ ജലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments