കുമ്പളയിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ക്യാമ്പ് നടത്തി
കുമ്പള(www.truenewsmalayalam.com) : കാസറഗോഡ് ജില്ലാ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കേരള ഹോട്ടൽ & റെസ്റ്റോറൻ -സോസിയേഷൻ കാസർഗോഡിൻ്റെ സഹകരണത്തോടെ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഫോസ്സ്റ്റാക്ക് ട്രയിനിംഗ് ക്ലാസ് കുമ്പള വ്യാപാരഭവനിൽ സംഘടിപ്പിച്ചു.
പ്രോഗ്രം ഫുഡ് സേഫ്റ്റി ഓഫീസർ ആദിത്യൻ ഉൽഘാടനം ചെയ്തു.
ട്രയിനർ കമേഷ് സേലം ക്ലാസ്സ് കൈകാര്യം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് നാരായണപൂജാരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് മമ്മു മുബാറക്ക് സ്വാഗതവും, കുമ്പള യൂണിറ്റ് സെക്രട്ടറി സവാദ് നന്ദിയും പറഞ്ഞു.
അബ്ദുള്ള താജ് , ഹെമ്പാർ, ഗസാലി തുടങ്ങിയവർ സംസാരിച്ചു.
Post a Comment