JHL

JHL

"പൊതുപ്രവർത്തന രംഗങ്ങളിൽ, സംഘടനകളും, കൂട്ടായിമകളും നന്മകൾ അടയാളപ്പെടുത്തണം" പാണക്കാട് മൊഈൻ അലി ശിഹാബ് തങ്ങൾ

 

കുമ്പള(www.truenewsmalayalam.com) :  പൊതുപ്രവർത്തന  പാതകളിൽ സംഘടനകളും, കൂട്ടായിമകളും നന്മകൾ അടയാളപെടുത്തണ മെന്ന് പാണക്കാട്     മൊഈൻഅലി ശിഹാബ് തങ്ങൾ അഭിപ്രായപെട്ടു.
          നാട്ടിലും, മറു നാട്ടിലും ജീവകാരുണ്യ - സാമൂഹിക- സാംസ്കാരിക രംഗത്ത്, പ്രവർത്തന മണ്ഡലം കർമ്മ നിരതമാക്കിയ, ഗുഡ്ലക്ക്.മഹമൂദ്.അഷ്‌റഫ്‌ മീപ്പിരി , ഇബ്രാഹിം ഖലീൽ ആവള എന്നിവർക്ക് ദുബായി മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു സംസാരിക്കുക യായിരുന്നു.
       ചടങ്ങിൽ എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു.
എ.കെ.എം അഷ്‌റഫ്‌ എം.എൽ. എ  ,പ്രമുഖ മധ്യമ പ്രവർത്തകൻ, കെ എം അബ്ബാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ദുബൈ മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.  അസീസ്മെരിക്കെ,ഗഫൂർ എരിയാൽ ,കുഞ്ഞി കരകണ്ടം,  ബി.എൻ മുഹമ്മദ്‌ ,അലി,വി പി അബ്ദുൽ കാദർ, യുസഫ് ഉളുവാർ, ടി.എം ഷുഹൈബ്, ഹസ്സൻ ബത്തേരി,അഷ്‌റഫ്‌ കൊടിയമ്മ,ലത്തീഫ് ഉളുവാർ , നൂർ ജമാൽ, അബ്ദുള്ള താജ്, ഉദയ അബ്ദുൽ റാഹിമാൻ, അബ്ദുള്ള ബന്നം കുളം , സിദ്ധീഖ് ദണ്ടഗോളി , ഇബ്രാഹിം ബത്തേരി,കെ.വി യുസഫ്,ബി.എറഹിമാൻ  കെ.എം അസീസ് സംസാരിച്ചു, മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു.

No comments