പഴയകാല ചുമട്ടുതൊഴിലാളി കെ.ടി കുഞ്ഞഹമ്മദ് കൊപ്പളം കുഴഞ്ഞുവീണു മരിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : പരമ്പരാഗത മത്സ്യത്തൊഴിലാളിയും, പഴയകാല ചുമട്ടുതൊഴിലാളിയുമായ മൊഗ്രാൽ കൊപ്പളം ഹൗസിൽ കെടി കുഞ്ഞഹമ്മദ്(68) വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ സന്ധ്യയോടെയായിരുന്നു മരണം.
കൊപ്പളം പടിഞ്ഞാറ് പ്രദേശത്ത് തീരദേശ യാത്രാ സൗകര്യം വരുന്നതിനുമുമ്പ് വർഷങ്ങളോളം പടിഞ്ഞാറുഭാഗത്തേക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങളും, അത് പോലെ വീട്ടാവശ്യങ്ങൾക്കുള്ള അരി പോലുള്ള അവശ്യസാധനങ്ങളും തലചുമടായി എത്തിച്ചു കൊണ്ടിരുന്നത് കെടി കുഞ്ഞഹമ്മദായിരുന്നു.
ഇതിനായി പ്രദേശവാസികൾ ആശ്രയിച്ചിരുന്നതും കുഞ്ഞഹമ്മദിനെ തന്നെയായിരുന്നു.
കുഞ്ഞഹമ്മദിന്റെ അധ്വാനശീലം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വർഷങ്ങൾക്കു മുമ്പ് തൊഴിലാളി ദിനത്തിൽ കുഞ്ഞഹമ്മദിനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചിരുന്നു.
ഭാര്യ :ബീഫാത്തിമ്മ. മക്കൾ: മിസ്രിയ,നൗസീന, നൗഷാദ്,നസ്റുദ്ദീൻ,നിഹാല.മരുമക്കൾ: ഇബ്രാഹിം, സാദിഖ്,മുർഷീന. സഹോദരങ്ങൾ:കെടി മൂസ, കെടി അബ്ദുറഹ്മാൻ,കെടി അബ്ദുൽഖാദർ,നബീസ
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കി.മര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി കൊപ്പളം യുവജനസംഘം അനുശോചിച്ചു.
Post a Comment