JHL

JHL

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; മൊഗ്രാൽ സ്വദേശിയും കുമ്പളയിലെ വ്യാപാരിയുമായ യുവാവിന് ദാരുണാന്ത്യം

 


കുമ്പള (www.truenewsmalayalam.com): സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൊഗ്രാൽ സ്വദേശിയും കുമ്പളയിലെ വ്യാപാരിയുമായ യുവാവിനെ ദാരുണന്ത്യം. 

കുമ്പള മീപ്പിരി സെൻററിലെ ഫിദാ മാജിക് കിഡ്സ് ഷോപ്പ് ഉടമ അഹമ്മദ് കബീർ (34) ആണ് ചെർക്കളയിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കബീറിനെ ഉടൻ കാസർഗോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. 

പരേതനായ മമ്മു-മറിയമ്മ ദമ്പതികളുടെ മകനാണ്. 

ഭാര്യ ഫാത്തിമ 

മക്കൾ: ഇസാബ്, ഹാസിം. 

സഹോദരങ്ങൾ: അബ്ദുല്ല, അബ്ബാസ്, ബഷീർ, ഹാജറ, സുബൈദ, മിസ്രിയ, പരേതയായ സൈനബ

No comments