യൂത്ത് വിംഗ് കൊപ്പളം കൊച്ചു കുട്ടികൾക്കായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തിന്റെ 78-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊപ്പളം യൂത്ത് വിംഗ് കൊച്ചു കുട്ടികൾക്ക് മാത്രമായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
കസേരക്കളി,ചരട് വലിക്കൽ,ചട്ടി പൊട്ടിക്കൽ, മ്യൂസിക്കൽ ചെയർ, വടംവലി, ലെമൺ സ്പൂൺ
തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികളായ കുട്ടികൾക്ക് ക്യാഷ്, മെഡൽ, ട്രോഫി എന്നിവ വിതരണം ചെയ്തു.
മുൻ പഞ്ചായത്ത് അംഗങ്ങളായ രമേശ് ഗാന്ധി നഗർ, എം എ മൂസ, എസ്കെ ഇക്ബാൽ,ബികെ അഷ്‌റഫ്, അഷ്‌റഫ് ജാഡേജ, സമീർ സി എം, അബ്ദുള്ള ഗാന്ധി നഗർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
യൂത്ത് വിംഗ് ഭാരവാഹികളായ സൈഫൽ കൊപ്പളം, സമദ് കൊപ്പളം,സിദ്ദീഖ്, അൽത്താഫ്, ഖാദർ, തൻസീം, മുഹാസ് എം എം, അസ്ഹർ, മുഹമ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.രാവിലെ ഓഫീസ് പരിസരത്ത് വാർഡ് മെമ്പർ കൗലത്ത് ബീവി പതാക ഉയർത്തി.
Post a Comment