ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉപ്പള ടൗണിൽ മണികൂറുകളോളം ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണം : മുസ്‌ലിം ലീഗ്
ഉപ്പള(www.truenewsmalayalam.com) : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൈകമ്പ മുതൽ ഉപ്പള ടൗൺ വരെ മണികൂറുകളോളം ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരമായും ഇടപെടൽ നടത്തണമെന്ന് മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. അത്യാസന്ന നിലയിൽ മംഗലാപുരം ആശുപത്രികളിൽ അടക്കം ആമ്പുലൻസിൽ കൊണ്ട് പോകുന്ന രോഗികൾ, എയർപോർട്ടിലടക്കം അത്യാവശ്യ യാത്രക്കാർ റോഡിൽ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. പ്രവർത്തി നടക്കുന്ന ഈ പാതയിൽ പല ഇടങ്ങളിലും റോഡിൻ്റെ തകർച്ച വൻ കുഴികൾ ഇതെല്ലാം ഏറെ അപകടങ്ങൾക്കും കാരണമാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. പ്രവർത്തിയുടെ മെല്ലെ പോകാണ് ഇത്തരം പ്രയാസങ്ങൾക്ക് ഹേതുവായതെന്നും ചെയ്ത് തീർക്കേണ്ട പ്രവർത്തികൾ സമയ ബന്ധിതമായി തീർക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ല മുസ്ലിം ലീഗ് വൈ: പ്രസിഡന്റ് ടി എ മൂസ, എ കെ എം അഷ്റഫ് എം എൽ എ , മണ്ഡലം ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങൾ, ടി എം മൂസ കുഞ്ഞി ഹാജി ത്വാക്ക, ടി എം ശുഹൈബ് മൊഗ്രാൽ, എം പി ഖാലിദ്, ഖാലിദ് ദുർഗിപ്പള്ള, അഡ്വ: സക്കീർ അഹ്മദ്, ബി എൻ മുഹമ്മദാലി, ശാഹുൽ ഹമീദ് ബന്തിയോട്, മുഹമ്മദ് പുത്തു പാവൂർ, സാലി ഹാജി കളായ്,യൂസുഫ് ഉളുവാർ ,അബ്ദുല്ല കജെ, ഇകെ മുഹമ്മദ് കുഞ്ഞി, ബി എ അബ്ദുൽ മജീദ്, താജുദ്ധീൻ കടമ്പാർ, അസീസ് കളായ്, ചർച്ചയിൽ സംബന്ധിച്ചു.

Post a Comment