സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള നുസ്രത്തുൽ മസാക്കീൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്. സി റജിസ്ട്രേഷൻ ക്യാമ്പും സർക്കാർ ജോലികൾക്കായുള്ള മത്സര പരീക്ഷ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
മൊഗ്രാൽ കെ.എസ് അബ്ദുല്ല സ്കൂളിൽ വെച്ച് നടന്ന പരിപാടി കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറാ യൂസുഫ് ഉദ്ഘാടനം ചെയ്തു.
മഹാത്മാ കോളേജ് പ്രിൻസിപ്പാൾ കെ. എം. എ സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
റിട്ടയേഡ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ മാഹിൻ മാസ്റ്റർ ഉദ്യോഗാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
യോഗത്തിൽ നിദ്ദീഖലി മൊഗ്രാൽ, ടി.കെ. ജാഫർ മാസ്റ്റർ, മുഹമ്മദ് സ്മാർട്ട് , നസീർ മൊഗ്രാൽ,സി. എം ഹംസം , ലത്തീഫ് മാസ്റ്റർ ഉളുവാർ, അബ്ദുല്ല സകലേഷ് പുര, മുഹമ്മദ് കുഞ്ഞി മാസ്റ്റർ മൊഗ്രാൽ, അബ്ദുല്ല ബസ് സ്റ്റാൻ്റ്, കലീൽ മാസ്റ്റർ, ഉമ്മർ മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു.
എം.എച്ച് ജാഫർ മാസ്റ്റർ , എം.എ മുഹമ്മദ് അൻസാർ, മൊഗ്രാൽ ഹയർ സെക്കൻ്ററി സ്കൂർ അധ്യാപാരായ നമ്പറു ള്ള മാസ്റ്റർ , ഫർസാന ടീച്ചർ എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.
അഹമ്മദലി കുമ്പള സ്വാഗതവും വിശാൽ റഹ്മാൻ നന്ദിയും പറഞ്ഞു.
ക്യാമ്പിൽ അമ്പതിലധികം ഉദ്വോഗർഥികൾക്ക് പുതുതായി പി. എസ്. സി. റജിസ്ട്രേഷൻ നടത്തി.
Post a Comment