JHL

JHL

പറന്നു കൊണ്ടിരിക്കെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; കാസർഗോഡ് സ്വദേശിക്കെതിരെ കേസ്

 

കണ്ണൂര്‍(www.truenewsmalayalam.com) : പറന്നു കൊണ്ടിരിക്കെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച കാസർഗോഡ് സ്വദേശിക്കെതിരെ കേസ്. കാസര്‍കോട്, ബോവിക്കാനം സ്വദേശി സുധീഷ് തുളുച്ചേരിക്കെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ (വെള്ളിയാഴ്ച) രാവിലെ 11 മണിയോടെ എയര്‍ഇന്ത്യാ വിമാനത്തിലാണ് സംഭവം, ദമാമില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലേക്കു വരികയായിരുന്ന  വിമാനത്തിലെ യാത്രക്കാരനായിരുന്ന സുധീഷ് വിമാനത്തിന്റെ പുറത്തേക്കുള്ള വാതിലിന്റെ ഹുക്കില്‍ പിടിച്ച് തുറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിമാന ജീവനക്കാര്‍ തടഞ്ഞതിനാല്‍ അപകടം ഒഴിവായി.

 വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതോടെ എയര്‍ഇന്ത്യാ എക്‌സ്പ്രസ് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥനായ ഡെന്നിജോസഫ് എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 


No comments