JHL

JHL

കൃഷിയിൽ യുവതലമുറയ്ക്ക് അവബോധം ഉണ്ടാക്കി കേരളത്തിന്റെ കാർഷിക പൈതൃകം വീണ്ടെടുക്കണം; എംപി രാജ്മോഹൻ ഉണ്ണിത്താൻ


കുമ്പള(www.truenewsmalayalam.com) : ഉപ്പു മുതൽ കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക് അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന സംസ്ഥാനത്തിന്  എങ്ങിനെ മുന്നോട്ടുപോകാൻ ആവുമെന്ന വലിയ ആശങ്ക ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടു.

 കുമ്പളയിൽ കുമ്പള ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യുവതലമുറയെ കൃഷിയിൽ അവബോധം ഉണ്ടാക്കി കേരളത്തിന്റെ കാർഷിക പൈതൃകം വീണ്ടെടുക്കാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും, അതിന് വലിയ തോതിലുള്ള ബോധവൽക്കരണവും പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.

 ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ യൂസഫ് അധ്യക്ഷതവഹിച്ചു.കൃഷി ഓഫീസർ പി ബിന്ദു സ്വാഗതം പറഞ്ഞു.

ചടങ്ങിൽ വിശ്വനാഥ ആൾവ കാർളെ, ജയശങ്കര ഭട്ട് കിദൂർ,ഭാഗിരഥി ബ മ്പ്രാണ, ചന്ദ്രാവതി അണ്ടിത്തടുക്ക, ചോമ ബംബ്രാണ, അരോമ പി  ( വിദ്യാർത്ഥി കർഷക) അബ്ബാസ് മുളിയടുക്ക, നാരായണ ഷെട്ടി കിദൂർ,രമേശ് പൂജാരി, മാരപ്പ ഷെട്ടി ബംബ്രാണ, മുഹമ്മദ് ബായ്ക്കട്ട  തുടങ്ങിയ വിവിധ മേഖലകളിലായിട്ടുള്ള 11 കർഷകരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ബി എ റഹ്മാൻ ആരിക്കാടി, സബൂറ, നസീമാ ഖാലിദ്, ജില്ലാ പഞ്ചായത്ത് അംഗം ജമീലാ സിദ്ദീഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,കാർഷിക വികസന സമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത്- കൃഷിഭവൻ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

 കുമ്പള കൃഷി ഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ മോഹനൻ സി നന്ദി പറഞ്ഞു.


No comments