JHL

JHL

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു


ഉപ്പള(www.truenewsmalayalam.com) : ബുധനാഴ്ച്ചയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു.

ഉപ്പള സോങ്കാൽ സ്വദേശിയായ മുബഷിറാ(21)ണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ രാവിലെയോടെ മുള്ളേരിയ കെഎസ്ടിപി റോഡിൽ മാവിനകട്ടയിലായിരുന്നു അപകടം, മുള്ളേരിയിൽ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്സും മറുവശത്തു നിന്നു വന്ന മുബഷിറിന്റെ കാറും കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റ മുബഷിറിനെ ഉടനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെ ആയിരുന്നു മരണം. 

അബ്ദുൽ റഹ്മാൻ- സീനത്ത് ദമ്പതികളുടെ മകനാണ്.

No comments