വയനാടിനൊരു കൈത്താങ്ങ്; എൻ.ബി.എസ്.എസി പെൽത്തെട്ക്ക ക്ലബ്ബിൻ്റെ കീഴിൽ ആഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ചു വരെ ഫണ്ട് സമാഹരണ ക്യാമ്പയിൻ
കുമ്പള(www.truenewsmalayalam.com) : മുളിയടുക്കം പെൽത്തടുക്ക എൻ.ബി.എസ്.സി ക്ലബ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദ് ചെയ്തു. ആഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ചു വരെ വയനാടിനൊരു കൈത്താങ്ങെന്ന പേരിൽ ഫണ്ട് സമാഹരണ ക്യാമ്പയിൻ നടത്താൻ കമ്മറ്റി തീരുമാനിച്ചു.
ആഗസ്റ്റ് പതിനഞ്ച് ന് ക്ലബ്ബ് പരിസരത്ത് പതാക ഉയർത്തലും മധുര വിതരണ ചെയ്തതിനു ശേഷം സമാഹരിച്ച തുക കൈമാറാൻ വേണ്ടി ക്ലബ് കമ്മറ്റി ഭാരവാഹി യോഗത്തിൽ തിരുമാനിച്ചു.
യോഗത്തിൽ ക്ലബ് പ്രസിഡന്റ് ഹുസൈൻ തോട്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് റഹ്മാൻ വിഷയാവതരണം നടത്തി. ട്രഷറർ സവാദ് നന്ദി പറഞ്ഞു. മാർസൂഖ്,അബ്ദുല്ല എസ്.കെ,സുനൈഫ്,സഹദ്, അസീസ്,അഷ്റഫ്,അൽത്താഫ്,സിനാൻ,അസ്ലഹ്,മുർത്തു,ശിബ്‌ലി എന്നീ കമ്മറ്റി അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.
Post a Comment