JHL

JHL

ബീ സ്മാർട്ട്‌ ട്രെയിനിങ് ക്യാമ്പ് ഓഗസ്റ്റ് 20ന്


ഉപ്പള(www.truenewsmalayalam.com) : സമസ്ത കേരള മദ്റസ മാനേജുമെന്റ് അസോസിയേഷൻ (SKMMA) ഉപ്പള റെയിഞ്ച് സംഘടിപ്പിക്കുന്ന ബീ സ്മാർട്ട്‌ ലീഡേഴ്സ് അക്കാദമി ട്രെയിനിങ് ക്യാമ്പ് നാളെ.

 ആഗസ്റ്റ് 20ന് രാവിലെ  9.30 മുതൽ ഉപ്പള കുന്നിൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് മദ്രസയിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.

കുന്നിൽ മുഹ്‌യുദ്ദിൻ ജമാഅത്ത് പ്രസിഡണ്ടും ബദർ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ എംഡിയും  ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് മെമ്പറുമായ അബ്ദുല്ലത്തീഫ് ഉപ്പള ഗേറ്റ് ഉദ്ഘാടനം ചെയ്യും.

  ഉപ്പളാ കുന്നിൽ മുഹ്‌യുദ്ദിൻ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി ലത്തീഫ് അറബി പതാക ഉയർത്തും.
 ജംഇയത്തുൽ മുഅല്ലിമീൻ  ഉപ്പള റേഞ്ച്  പ്രസിഡണ്ട് ഇസ്മായിൽ മുസ്ലിയാർ പ്രാർത്ഥന നടത്തും.
 മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ഉപ്പള റേഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പത്വാടി സ്വാഗത പ്രഭാഷണം നടത്തും.
മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ഉപ്പള റെയിഞ്ച് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പള്ളം അധ്യക്ഷത വഹിക്കും.
 ബീ സ്മാർട്ട്‌ മാർട്ടും വിഷൻ 2025ഉം എന്ന വിഷയത്തെ ആസ്പദമാക്കി മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മാസ്റ്റർ ബെളിഞ്ചവും, മദ്രസ മാനേജ്മെന്റ് ഉത്തരവാദിത്വവും ബാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി അലി ഹുസൈൻ ഷൗക്കത്ത് ബാഖവി ചേലംബ്രയും ക്ലാസ് എടുക്കുകയും ചെയ്യും.

വിവിധ മഹല്ലുകളിൽ SKMMA നേതാക്കളായ അബ്ദുൽ ജബ്ബാർ പള്ളം, അബ്ദുൽ ജബ്ബാർ പത്വാടി, സലീം ബുറാഖ് സ്ട്രീറ്റ്, റസാഖ് മുസ്‌ലിയാർ,മുഹമ്മദ് ഉപ്പള ഗേറ്റ്, ഇബ്രാഹിം ഹാജി നാഗപ്പാട്,ഹനീഫ് മോഗർ, അലി പത്വാടി എന്നീ നേതാക്കൾ നേരിട്ട് പര്യടനം നടത്തിയാണ് മഹല്ല് ഭാരവാഹികളെ ക്ഷണിച്ചത്.


No comments