JHL

JHL

പാലം തകർന്ന് പുഴയിൽ മുങ്ങിയ ടാങ്കർ ലോറിയിൽനിന്ന് ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു(www.truenewsmalayalam.com) : കാർവാർ കാളി പാലം തകർന്ന് പുഴയിൽ മുങ്ങിയ ടാങ്കർ ലോറിയിൽനിന്ന് ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഡ്രൈവർ തമിഴ്‌നാട്ടുകാരൻ ബാലമുരുകൻ കാർവാർ സർക്കാർ ആസ്പത്രിയിലാണ്.

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ്‌ ദേശീയപാത 66-ൽ കർണാടകയെയും ഗോവയെയും ബന്ധിപ്പിക്കുന്ന കാർവാർ കാളി പാലം തകർന്നത്. 40 വർഷത്തിലേറെ പഴക്കമുണ്ട് പാലത്തിന്. പാലംപൊട്ടിവീണതോടെ ടാങ്കർലോറി പുഴയിലേക്ക് വീണു. കാബിനിൽ നിന്ന് പുറത്തുവന്ന് ലോറിക്ക് മുകളിൽനിന്ന ബാലമുരുകനെ പുഴയിൽ മീൻപിടിക്കുന്നവരാണ് രക്ഷിച്ചത്.ഗോവയിൽനിന്ന് മംഗളൂരുവിലേക്ക് വരുന്ന പാതയിലെ പാലമാണ് ഇത്. മംഗളൂരുവിൽനിന്ന് ഗോവയിലേക്ക് ഇതേസ്ഥലത്ത് മറ്റൊരു പുതിയ പാലവും നിർമിച്ചിട്ടുണ്ട്. പാലം തകർന്നത്തോടെ പുതിയ പാലത്തിലൂടെ ഇരുവശത്തേക്കും ചെറിയ വാഹനങ്ങൾക്ക് മാത്രം യാത്രാസൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതർ.

No comments