JHL

JHL

വയനാടിന് സഹായ ഹസ്തവുമായി ഇഖ് വാൻസ് പികെ നഗർ ക്ലബ്


കുമ്പള(www.truenewsmalayalam.com) : ഉരുൾ പൊട്ടലിനെ തുടർന്ന്, സർവ്വതും നഷ്ടപ്പെട്ട മുണ്ടകൈയിലെയും, ചൂരൽമലയിലെയും ദുരന്തഭൂമികയിലേക്ക് സഹായ ഹസ്തവുമായി ഇഖ് വാൻസ് പി.കെ നഗർ ക്ലബ് പ്രവർത്തകർ ഒത്തുചേർന്നു.

ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച  അരലക്ഷത്തിലധികം വരുന്ന തുക , അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് പി. അഖിലിന് കൈമറി. 

 കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ കർളയുടെ സാന്നിധ്യത്തിൽ ക്ലബ് ട്രഷറർ റിഹാൻ ഇനു ആണ് നൽകിയത്.

ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ ബിലാൽ ,മുന്ന ,ഇർഫാൻ എന്നിവർ സംബന്ധിച്ചു.

 കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ, ഇഖ് വാൻസ് പി.കെ നഗർ, ഇതിനകം ഒരുപാട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിട്ടുണ്ട്.


No comments