JHL

JHL

കുമ്പളയിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കിടയിൽ നിന്ന് കഞ്ചാവ് ഉപയോഗിച്ച 2 പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി.


കുമ്പള(www.truenewsmalayalam.com) :  കുമ്പളയിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കിടയിൽ നിന്ന് കഞ്ചാവ് ഉപയോഗിച്ച 2 പ്ലസ് വൺ വിദ്യാർത്ഥികളെ പിടികൂടി.

 വിവിധ കേസുകളില്‍ പൊലീസ് പിടികൂടി സൂക്ഷിച്ച വാഹനങ്ങള്‍ക്കിടയില്‍ കുറച്ചു  ദിവസമായി സ്‌കൂള്‍ കുട്ടികളെ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടർന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. കെ. ശ്രീജേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറി നിന്ന് കഞ്ചാവ് ഉപയോകിക്കുകയായിരുന്ന വിദ്യാർത്ഥികളെ പിടികൂടുകയായിരുന്നു.

 സംഭവം സംബന്ധിച്ച് ജുവൈനല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് രക്ഷിതാക്കളെയും അധ്യാപകരെയും വിളിച്ചുവരുത്തി ഉപദേശിച്ചുവിട്ടു.


No comments