ആരിക്കാടി കുമ്പോൽ എം. സി. സി. റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കുന്നതിന്, ജില്ലാ പഞ്ചായത്തിന് നിവേദനം നൽകി
കുമ്പള (www.truenewsmalayalam.com) : ആരിക്കാടി കുമ്പോൽ എം. സി. സി. റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കുന്നതിന്, ജില്ലാ പഞ്ചായത്തിന് നിവേദനം നൽകി.
യു പി സ്കൂളും, എൽ പി യും , നഴ്സറി സ്കൂളും , പള്ളിയും മദ്രസ്സയും ദർസ്സും, ഹിഫ്ള് കോളേജും അടങ്ങുന്ന പ്രദേശത്തിൻ്റെ, ഒളരെ തിരക്ക് പിടിച്ച റോഡിൻ്റെ പരിതാപകരമായ അവസ്ഥ എത്രയും പ്പെട്ടന്ന് പുനർനിർമ്മാണം നടത്തുകയോ, അറ്റകുറ്റപണികൾ ചെയ്യുകയോ വേണമെന്ന്, ജില്ല പ ഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കുമ്പോൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയാണ് നിവേദനം നൽകിയത്.
ചടങ്ങിൽ കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കുമ്പോൽ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജമാൽ കണ്ടത്തിൽ,മൊയ്തീൻ അസീസ് കെ എം , അഷറഫ് സി റാങ്ക് എന്നിവർ പങ്കെടുത്തു.
Post a Comment