JHL

JHL

മൊഗ്രാലിലെ എടിഎം കവർച്ച ശ്രമം; പ്രതി പിടിയിൽ


കുമ്പള(www.truenewsmalayalam.com) : മൊഗ്രാലിലെ എടിഎം കവർച്ചാ ശ്രമം, പ്രതിയായ കൊപ്പളം സ്വദേശി പിടിയിൽ. 

കൊപ്പളത്തെ മൂസ ഫഹദിനെ(23)യാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

റോബിൻ വുഡ് എന്ന സിനിമയാണ് തന്നെ മോഷണശ്രമത്തിന് പ്രേരിപ്പിച്ചതെന്നും, കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ കേരള പോലീസ് ആണോ ദുബൈ പോലീസ് ആണോ മിടുക്കരെന്ന് പരീക്ഷിക്കുകയായിരുന്നു എന്നും പ്രതി മൊഴി നൽകി.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ച ശ്രമത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഗോകുൽ, വിനോദ് ചന്ദ്രൻ, മനു, മനോജ്, പ്രമോദ്, സുഭാഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

No comments