കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉത്ഘാടനം ചെയ്തു
കുമ്പള(www.truenewsmalayalam.com) : കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷത്തോളം രൂപ ചിലവിൽ അനുവദിച്ച ലാബിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എ കെ എം അഷ്റഫ് എം എൽ എ നിർവഹിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന ഭൗതീക സാഹചര്യം മെച്ചപ്പെടുത്താൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും, അതിനായുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സകീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി ജെയിംസ്, പ്രേമ ഷെട്ടി,പഞ്ചായത്ത് അംഗം വിവേകാനന്ദ ഷെട്ടി,ഡോ. അരുൺ പി.ബി, സതീശൻ, മുൻ മെഡിക്കൽ ഓഫിസർ ദിവാകർ റൈ, ബി.എൻ മുഹമ്മദ് അലി, മഞ്ജുനാഥ ആൾവ, താജുദ്ദിൻ, അഹമദ് അലി, അബ്ദുള്ള താജ്, കുമ്പള പ്രസ് ഫോറം സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, അനിൽ എ.ഇ എന്നിവർ സംസാരിച്ചു.
സമയബന്ധിതമായി പ്രവൃത്തി പൂർത്തികരിച്ച മഹമൂദ്, ജയ ചന്ദ്രൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
മെഡിക്കൽ ഓഫിസസർ ഇൻ ചാർജ് ഡോ. രമ്യ നന്ദി പറഞ്ഞു.
Post a Comment