പേരാൽ സ്കൂളിലെ പത്തിലക്കറി മത്സരം വേറിട്ടതായി
പേരാൽ(www.truenewsmalayalam.com) : പേരാൽ ജി.ജെ.ബി.എസ് സ്കൂളിൽ രക്ഷിതാക്കൾക്കായി നടത്തിയ പത്തിലക്കറി മത്സരം വേറിട്ട കാഴ്ചയായി. മത്സര ത്തിൽ നൂറോളം രക്ഷിതാക്കലാണ് പങ്കെടുത്തത് .
ഇലകൾ കൊണ്ടുള്ള ഹൽവ, ചട്നി ,തോരൻ പലഹാരങ്ങൾ ,തുടങ്ങിയ നിരവധി വിഭവങ്ങലാണ് രക്ഷിതാക്കൾ ഉണ്ടാക്കിയത്.അത് കൊണ്ട് തന്നെ മത്സരം ശ്രദ്ധേയവുമായി.
ചടങ്ങ് പിടിഎ പ്രസിഡണ്ട് മുഹമ്മദ് ബിഎ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീഹർഷ.എം സ്വാഗതം പറഞ്ഞു.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
Post a Comment