JHL

JHL

വയനാടിനൊരു കൈത്താങ്ങ്; കുമ്പള ഗവ. ഹൈയർ സെക്കൻ്റെറി സ്കൂളിൽ ആഗസ്റ്റ് 7,8,9 തിയതികളിലായി ഫണ്ട് സമാഹരണ ക്യാമ്പയിൻ

കുമ്പള(www.truenewsmalayalam.com) : ഗവ:ഹൈയർ സെക്കൻ്ററി സ്കൂളിൽ ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തിയതികളിലായി വയനാടിനൊരു കൈത്താങ്ങെന്ന പേരിൽ ഫണ്ട് സമാഹരണ ക്യാമ്പയിൻ നടത്താൻ പി ടി എ , എസ് എം സി സംയുക്ത യോഗത്തിൽ തീരുമാനിച്ചു. 

 സ്കൂളിൻ്റെ സോഷ്യൽ സർവ്വീസ് സ്കീമും, ജൂനിയർ റെഡ് ക്രോസും ,ഹൈയർ സെക്കൻ്ററി വിഭാഗത്തിൽ നാഷനൽ സർവ്വീസ് സ്കീമും , സംയുക്തമായിട്ടാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്.

  വിദ്യാർത്ഥി - വിദ്യാർത്ഥിനികളിൽ മാനുഷ്യക മനോഭാവം വളർത്തിയെടുക്കുന്നതിനും, സാമൂഹിക സേവനത്തിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനവുമാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമും, ജുനിയർ റെഡ് ക്രോസും, നഷനൽ സർവ്വീസ് സ്കീമും ലക്ഷ്യമിടുന്നത്. ഇതിനകം ഒരുപാട് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകീട്ടുണ്ട്. 

          യോഗത്തിൽ പിടിഎ പ്രസിഡന്റ് എ കെ ആരീഫ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി - പ്രിൻസിപ്പാൾ രവി മുല്ലച്ചേരി വിഷയാവതരണം നടത്തി. എച്ച്.എം ഷൈലജ ടീച്ചർ നന്ദി പറഞ്ഞു. 

 എസ് എസി ചെയർമാൻ കെ വി യുസഫ്, വൈസ് ചെയർമാൻ അഹമദ് അലി കുമ്പള, വൈസ് പ്രസിഡൻ്റ് മൊയ്തീൻ അസീസ്, എം പി ടി എ പ്രസിഡൻ്റ് വിനിഷ ഷാജി, സ്റ്റാഫ് സെക്രട്ടറി മദുസുദനൻ മാസ്റ്റർ, പി ടി എ / എസ് എം സി അംഗങ്ങളായ പുണ്യ,വസന്തൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


No comments