നവ മാധ്യമങ്ങളെക്കുറിച്ചു അവബോധമുണ്ടാക്കാൻ സംഘടനകൾ മുന്നോട്ട് വരണം; പാണക്കാട് മുഈൻഅലി ശിഹാബ് തങ്ങൾ
കുമ്പള(www.truenewsmalayalam.com) : നവ മാധ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധ മുണ്ടാക്കാൻ പൊതു പ്രവർത്തന സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ക്കൂട്ടായ്മകളും സംഘടനകളും മുന്നോട്ട് വരേണ്ട കാലമാണിതെന്ന് പാണക്കാട് സയ്യിദ് മുഈൻഅലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദുബൈ മലബാർ കലാ സാംസ്കാരിക വേദി,കുമ്പള പ്രസ് ഫോറത്തിന്റെ സഹകരണത്തോടെ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നവ മാധ്യമ ശിൽപ ശാലയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
നവ മാധ്യമങ്ങൾ പുതിയ കാലത്ത് വലിയ സ്വാധീനം ചെലുത്തുന്നു.അതിൻ്റെ നന്മ തിന്മകൾ എല്ലാവരും തിരിച്ചറിയണമെന്നും അദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരനും ഗൾഫ് മാധ്യമ പ്രവർത്തകനുമായ കെ.എം അബ്ബാസ് ബ്രോഷർ ഏറ്റുവാങ്ങി.
മഞ്ചേശ്വരം,കാസർകോട് താലൂക്ക് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും അഭിരുചിയുള്ള തെരഞ്ഞെടുത്ത വിദ്യാർഥികൾക്കാണ് സെപ്റ്റംബറിൽ നടക്കുന്ന ശിൽപശാലയിൽ അവസരം - കെ.എം അബ്ബാസ് മോഡറേറ്ററായിരിക്കും, പ്രമുഖ മാധ്യമപ്രവർത്തകർ ക്ലാസെടുക്കും.
ചടങ്ങിൽ എ.കെ ആരിഫ് അധ്യക്ഷനായി, എ.കെ.എം അഷ്‌റഫ് എം.എൽ. എ മുഖ്യാതിഥിയായിരുന്നു, ദുബൈ മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, സെക്രട്ടറി ധനരാജ്, അസീസ്മെരിക്കെ, ഗഫൂർ എരിയാൽ, കുമ്പള പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി, സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ്, ട്രഷറർ അബ്ദുൽ ലത്തീഫ്, കെ.എം.എ സത്താർ, അബ്ദുല്ല കുമ്പള, താഹിർ ഉപ്പള, സൈനുദ്ധീൻ അട്ക്ക,കുഞ്ഞി കരകണ്ടം, അഷ്‌റഫ് മീപ്പരി, ബി.എൻ മുഹമ്മദ് അലി, യുസഫ് ഉളുവാർ, ടി.എം ഷുഹൈബ്. ഇബ്രാഹിം ബത്തേരി. കെ.വി യുസഫ്,ബി.എ റഹിമാൻ, കെ. എം അസീസ്, മുഹമ്മദ് കുഞ്ഞി കുമ്പോൽ സംസാരിച്ചു.
Post a Comment