JHL

JHL

ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ പിടിയിൽ


കാസറഗോഡ്(www.truenewsmalayalam.com) :  ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ പിടിയിൽ.

രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ഗണേശൻ (41) മൂന്നാം പ്രതി തമിഴ്നാട് സ്വദേശി ഹമാദ് സയ്യിദ് കെൾവെട്രെ (35) എന്നിവരെയാണ് കാസറഗോഡ് ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഐപിഎസ് ൻ്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂബ് ഇകുമാർ, SCPO സവാദ്, CPO ഹരിപ്രസാദ് എന്നിവർ ചേർന്ന് കോഴിക്കോട് എത്തിച്ച് പിടികൂടിയത്.

കാസറഗോഡ് പടന്ന സ്വദേശിയെ ജെ.എം സ്റ്റോക്ക് മാർക്കറ്റ് കമ്പനി പ്രതിനിധിൾ എന്ന് വിശ്വസിപിച്ച് എച്.സി.എൽ ടെക്ക് കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണയായി  74,25,999 രൂപതട്ടിയെടുത്തത്.

 പ്രതികളെ കോടതിയിൽ ഹാജരാക്കി.

No comments