“മഞ്ചേശ്വരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക” പ്രളയമുന്നറിയിപ്പുമായി ജില്ലാ കളക്ടർ
കാസർകോട്: മഞ്ചേശ്വരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.
ഫെയ്സ് ബുക്ക് പോസ്റ്റിലാണ് കളക്ടർ നദിക്കരയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയത്.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ വായിക്കാം
—
സംസ്ഥാന ജലസേചന വകുപ്പിൻറെ കാസറഗോഡ് ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ മഞ്ചേശ്വരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
പുറപ്പെടുവിച്ച സമയവും തീയതിയും: 05.00 PM; 29/08/2024
Post a Comment