JHL

JHL

ദേശീയതല മുസാബഖയിൽ നേട്ടം കൊയ്ത വിദ്യാർത്ഥിക്ക് കോട്ടക്കുന്ന് ബീഫാത്തിമ ഫാമിലി സ്വീകരണം നൽകി


മൊഗ്രാൽ പുത്തൂർ : മുംബൈയിൽ നടന്ന ദേശീയതല മുസാബഖയിൽ ഖിറാഅത്ത് മത്സരത്തിൽ ഒന്നാം സ്ഥാനവും ഹിഫ്ളിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാനത്തിന്റെയും കുടുംബത്തിന്റെയും യശസ്സുയർത്തിയ കോട്ടക്കുന്ന് ബീഫാത്തിമ കുടുംബാംഗം ഹാദി മുഹമ്മദിന് സ്വീകരണം നൽകി. 

ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് മുസ്തഫ കോട്ടക്കുന്ന് ഹാദി മുഹമ്മദിന് ഉപഹാരം സമർപ്പിച്ചു. ഷാഫി സുണ്ണംകുളം പൊന്നാടയണിയിച്ചു.    'മാമാന്റെ പെൺപട' വാട്സ്ആപ്പ് ഗ്രൂപ്പ് ഹാദി മുഹമ്മദിന് നോട്ടുമാല അണിയിച്ചു.

ഹക്കീം കമ്പാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ടി.കെ അൻവർ സ്വാഗതം പറഞ്ഞു.

എസ്എസ്എൽസി, പ്ലസ് ടു, ബി ടെക് പരീക്ഷകളിലും, മദ്രസ പൊതു പരീക്ഷയിലും, വിവിധ കലാ മത്സരങ്ങളിലും മികവ് തെളിയിച്ച കുടുംബത്തിലെ 15 കുട്ടികളെ ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.

ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ഖദീജ കോട്ടക്കുന്ന് മുസ്തഫ ഹാജി എന്നിവർക്കും ചടങ്ങിൽ വെച്ച് സ്വീകരണം നൽകി.

സാന്ത്വനം കോളിയടുക്കം ചെയർമാൻ മുജീബ് കോളിയടുക്കം, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം അബ്ബാസ് കളത്തൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. താഹിർ കോട്ടക്കുന്ന്, മിർഷാദ് മേൽപ്പറമ്പ്, ഷറഫുദ്ദീൻ, കബീർ ബന്ധശാല എന്നിവർ പ്രസംഗിച്ചു.

ഖദീജ മൊഗ്രാൽ, റുഖിയ ഷാഫി, സക്കീന അബ്ബാസ്, ഖൈറുന്നിസ മുസ്തഫ, നിഷ ഷെരീഫ്, സുഹറ അബൂബക്കർ, സുലു സുബൈർ, സുബൈദ അൻവർ, നിഷ മുജീബ്,സഫുവാന മിർഷാദ്,സൗദാ മനാഫ്, സുഹറ ഹനീഫ്, മൈമൂന കബീർ, ഹസീന മജീദ്, റസീന ഷെരീഫ്, റംസി നൗഫൽ , തച്ചി സർഫു, ഇഫ്രത് സുലൈ, റെസി താഹിർ,അനീസ ഷരീഫ്, ആയിഷ റഫീഖ്, ബുഷ്‌റ സിദ്ദീഖ്,തബ്ഷി വാച്ചു, ഷെമി അൻവർ തുടങ്ങിയവർ സംബന്ധിച്ചു.

വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു. സുറൂറ മുസമ്മിൽ നന്ദി പറഞ്ഞു.


No comments