കുമ്പള ബദിയടുക്ക സീതാംഗോളി റൂട്ടിൽ യാത്രക്കാർക്കായി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണം - പിഡിപി
കുമ്പള(www.truenewsmalayalam.com) : വിദ്യാർത്ഥികൾ കൈകുഞ്ഞുങ്ങളുമായി സ്ത്രീകൾ മുതിർന്നവർ മഴയും വെയിലും കൊള്ളാതിരിക്കാൻ വേണ്ടി കുമ്പള സീതാംഗോളി റൂട്ടിൽ ബദിയടുക്ക മായിപ്പാടി നീർച്ചാൽ ധർമ്മത്തെടുക്ക പെർള തുടങ്ങിയ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു.
വെയിലും മഴയും കൊള്ളാതിരിക്കാൻ വേണ്ടി കടയുടെ മുൻവശങ്ങളിലും മറ്റും അഭയം തേടുകയാണ് യാത്രക്കാർ.
പ്രായം കൂടിയവർ, രോഗികൾ ആശുപത്രി ആവശ്യമായി കുമ്പളയിൽ വന്നാൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതുകൊണ്ട് ഒന്നിരിക്കാൻ പോലും സൗകര്യവുമില്ല.
ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി വേണ്ട ഇടപെടൽ നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Post a Comment