കുമ്പള ഉപ ജില്ലാ ഫുട്ബോൾ കിരീടം; ജിവി എച്ച്എസ്എസ് മൊഗ്രാൽ സ്കൂളിൽ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി
കുമ്പള(www.truenewsmalayalam.com) : കുമ്പള ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ സബ്ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗത്തിൽ കിരീടം നേടിയതിൽ ടീം അംഗങ്ങളെ തോളിലേറ്റി മൊഗ്രാലിൽ സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി.
കുമ്പള ഉപജില്ലാ ഫുട്ബോൾ മാമാങ്കത്തിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിന് സമഗ്രാധിപത്യം നേടാൻ കഴിഞ്ഞിരുന്നു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗത്തിലും കിരീടത്തിലും മുത്തമിട്ടുകൊണ്ടാണ് ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ കരുത്ത് തെളിയിച്ചത് കായികാധ്യാപക നില്ലാതെയാണ്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ ചാമ്പ്യൻമാരായത് എന്ന പ്രത്യേകതയുമുണ്ട് ഈ കിരീടത്തിന്.
അധ്യാപകരുടെ ഉപദേശ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചത് കിരീട നേട്ടത്തിന് സഹായകമായിയെന്ന് അധ്യാപകരും, പിടിഎ ഭാരവാഹികളും പറയുന്നു.
Post a Comment