"നഗരത്തെ രാത്രിയിലും സജീവമാക്കാൻ ബസ് സമയക്രമം പരിഷ്കരിക്കണം" എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട് : നഗരത്തെ രാത്രിയിലും സജീവമാക്കാൻ ബസ് സമയക്രമം പരിഷ്കരിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലയിലെ യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിൽ സ്വകാര്യ സ്റ്റേജ് കാര്യേജ് സർവീസ് തുടങ്ങുന്നതിനുള്ള ആലോചനയുടെ കാസർകോട് മണ്ഡലംതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈകീട്ട് ഏഴോടെ കാസർകോട് നഗരത്തിലെ കടകളെല്ലാം അടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതുകാരണം മറ്റു നഗരങ്ങൾപോലെ സജീവമല്ല കാസർകോട്. ഇതിന് മാറ്റം വരണമെങ്കിൽ ബസ് സമയക്രമം പരിഷ്കരിക്കണം.കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ചയിൽനിന്ന് ബെള്ളൂർ പഞ്ചായത്തിലെ നാട്ടക്കൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്നും ചില സ്വകാര്യബസുകൾ ചെർക്കള ബസ്‌സ്റ്റാൻഡിൽ കയറാത്ത വിഷയവും ചർച്ചചെയ്യണമെന്നും എം.എൽ.എ. പറഞ്ഞു.കെ.എസ്.ആർ.ടി.സി. ഓട്ടം നിർത്തിയ റൂട്ടുകളും കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ തീരെയില്ലാത്ത റൂട്ടുകളും വിശദമായി ചർച്ചചെയ്യണമെന്നും എം.എൽ.എ. നിർദേശിച്ചു. പഞ്ചായത്തുകൾ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി സർവീസുകൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ, ഇ.എസ്. ഉണ്ണികൃഷ്ണൻ, കെ. വിനോദ്‌കുമാർ, രവികുമാർ, കെ. പ്രിയേഷ്‌കുമാർ, മുഹമ്മദ്, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment