JHL

JHL

ഇന്ത്യയുടെ വാനമ്പാടി ലത മ​ങ്കേഷ്കർ അന്തരിച്ചു.

 

മുംബൈ(www.truenewsmalayalam.com) : പതിറ്റാണ്ടുകളോളം സംഗീത പ്രേമികളുടെ മനസ്സിൽ ഭാവങ്ങളുടെ നാദമഴ പെയ്യിച്ച ഇന്ത്യയുടെ ഒരേയൊരു വാനമ്പാടി ലത മ​ങ്കേഷ്കർ (92) അന്തരിച്ചു. മുംബൈ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ലത മ​ങ്കേഷ്കറെ ജനുവരി എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ലതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശനിയാഴ്ച രാവിലെ ശ്വാസതടസ​ത്തെ തുടർന്ന് ലത​ മ​​​​ങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സംഗീയാസ്വാദകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി അവർ വിട പറഞ്ഞത്.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളിൽ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28നാണ് ലത മങ്കേഷ്‌കർ ജനിച്ചത്. ആദ്യ പേര്​ ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛൻ ലത എന്ന് പുനർനാമകരണം ചെയ്തു, അച്ഛനിൽ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതൽ പിതാവി​ന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. അമാനത്ത് ഖാൻ, പണ്ഡിറ്റ് തുളസിദാസ് ശർമ, ഉസ്താദ് അമാൻ അലി ഖാൻ തുടങ്ങിയവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.





No comments