JHL

JHL

മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തി.

തിരുവനന്തപുരം(www.truenewsmalayalam.com) : മൂന്നാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തി. ചികിത്സക്കായി കഴിഞ്ഞമാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചികിത്സക്ക് ശേഷം 29ന് മുഖ്യമന്ത്രി യു.എ.ഇയിൽ എത്തി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

ഒമ്പത് ദിവസമാണ് മുഖ്യമന്ത്രി യു.എ.ഇയിൽ ഉണ്ടായിരുന്നത്. എക്സ്പോ 2020ലെ കേരള വീക്കിൽ മുഖ്യമന്ത്രിയെ സ്വീകരിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് അറബിയിൽ മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

യു.എ.ഇ ഭരണാധികാരികൾ, മന്ത്രിമാർ, സ്ഥാപന മേധാവിമാർ എന്നിവരുമായെല്ലാം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.


No comments