JHL

JHL

ക​ർ​ണാ​ട​ക​യി​ലെ പി.​യു കോ​ള​ജു​ക​ളിലെ ശിരോവസ്ത്ര വിവാദം; കോടതി ഉത്തരവു​വരെ വിദ്യാർഥിനികൾ പുറത്തു തുടരും

ബം​ഗ​ളൂ​രു(www.truenewsmalayalam.com) : ശി​രോ​വ​സ്ത്രം ധ​രി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ർ​ണാ​ട​ക​യി​ലെ പി.​യു കോ​ള​ജു​ക​ളി​ൽ നി​ന്ന്​ പു​റ​ത്താ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ച ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി വി​ധി വ​രു​ന്ന​തു​വ​രെ പു​റ​ത്തു​തു​ട​രും. നി​ല​വി​ലു​ള്ള യൂ​നി​ഫോം നി​ബ​ന്ധ​ന തു​ട​രാ​ൻ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളോ​ട്​ വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം നി​ർ​ദേ​ശി​ച്ചു.

ഹൈ​​കോ​ട​തി വി​ധി​ക്കു​ശേ​ഷം തു​ട​ർ​ന​ട​പ​ടി സം​ബ​ന്ധി​ച്ച്​ തീ​രു​മാ​നി​ക്കും. ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ പി.​യു കോ​ള​ജു​ക​ളി​ലും യൂ​നി​ഫോം ന​ട​പ്പാ​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഒ​രു സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യി നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. ഈ ​സ​മി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ​കു​പ്പ്​ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. ഹൈ​കോ​ട​തി​യി​ൽ കേ​സ്​ നീ​ണ്ടാ​ൽ, ശി​രോ​വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ കോ​ള​ജി​നു​ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​യ​മ, വി​ദ്യാ​ഭ്യാ​സ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം സ​ർ​ക്കാ​ർ നി​ല​പാ​ട്​ കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നാ​ണ്​ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ശി​രോ​വ​സ്ത്ര വി​വാ​ദം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​യാ​ക്കി​യ​തി​നു പി​ന്നി​ൽ രാ​ജ്യ​ത്തി​നെ​തി​രാ​യ ചി​ല​രു​ടെ പ്രൊ​പ്പ​ഗ​ണ്ട​യാ​ണെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബി.​സി. നാ​ഗേ​ഷ്​ ആ​രോ​പി​ച്ചു. ആ​രു​ടെ​യും സ്വ​കാ​ര്യ​വും മ​ത​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശി​രോ​വ​സ്ത്ര​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കാ​വി ഷാ​ൾ ധ​രി​ച്ച്​ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സു​ക​ളി​ൽ വ​രു​ന്ന​ത്​ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.





No comments