JHL

JHL

നെഹ്രു യുവകേന്ദ്രയുടെ കീഴിലുള്ള ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരം; എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.

കാസർകോട്(www.truenewsmalayalam.com) : നെഹ്രു യുവകേന്ദ്രയുടെ കീഴിലുള്ള ജില്ലയിലെ ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകയാക്കേണ്ടതാണെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. പറഞ്ഞു.

നെഹ്രു യുവകേന്ദ്ര നടത്തിയ യൂത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. നെഹ്രു യുവകേന്ദ്ര ജില്ലാ ഓഫീസർ പി.അഖിൽ അധ്യക്ഷനായി. കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി, ടി.എം.അന്നാമ്മ, എസ്‌.ജിഷ്ണു എന്നിവർ സംസാരിച്ചു.

2021-22-ലെ ജില്ലാ യൂത്ത് ക്ലബ്ബിനുള്ള അവാർഡ് സന്ദേശം യുവപ്രതിഭാ സംഘടന നേടി. ക്ലീൻ ഇന്ത്യാ അവാർഡ് അറ്റ്‌ലസ് സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്, സംഘം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്, യൂത്ത് ഫൈറ്റേഴ്‌സ് എണ്ണപ്പാറ എന്നീ ക്ലബ്ബുകൾക്കാണ്. വൊളന്റിയർമാർക്കുള്ള ക്ലീൻ ഇന്ത്യാ അവാർഡ് ഫാറൂഖ്, സനൂജ, റീന എന്നിവർക്ക് ലഭിച്ചു.


No comments