JHL

JHL

എയിംസ് കേരളത്തിൽ വരും, കാസർഗോട്ട് സ്ഥാപിക്കുംവരെ പ്രക്ഷോഭം; നാസർ ചെർക്കളം

മൊഗ്രാൽ(www.truenewsmalayalam.com) : ഭരണകൂടം  എൻഡോസൾഫാൻ വിഷമഴ പെയ്യിപ്പിച്ച കാസർഗോഡ് ജില്ലയിലെ പ്രദേശങ്ങളിൽ ഇന്നും കുട്ടികളടക്കം നിരവധി പേർ മരിച്ചു വീഴുമ്പോൾ എയിംസിനായി കാസറഗോഡിനെ പരിഗണിക്കാത്ത സംസ്ഥാന സർക്കാറിന്റെ  പിടിപ്പുകേടാണ് കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കാത്തതിന്  കാരണമെന്ന് എയിംസ്‌  കാസർഗോഡ് ജനകീയകൂട്ടായ്മ വർക്കിംഗ് ചെയർമാനും അനിശ്ചിതകാല നിരാഹാര സമര സംഘാടകസമിതി ചെയർമാനുമായ നാസർ ചെർക്കളം അഭിപ്രായപ്പെട്ടു.

മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ സംഘടിപ്പിച്ച "സമര ഐക്യദാർഢ്യദിന സദസ്സ്'' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ്  മനസ്സിലാക്കി കാസർഗോഡ്ന്റെ  പേര് കൂടി ഉൾപ്പെടുത്തി അടുത്ത വർഷത്തെ കേന്ദ്രബഡ്ജറ്റിന് മുമ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പുതിയ നിർദ്ദേശം സമർപ്പിക്കണമെന്നും, അല്ലാത്തപക്ഷം ആരോഗ്യരംഗത്തെ  അവഗണനക്കെതിരെ ജില്ലയ്ക്ക് വേണ്ടി ജനകീയ കൂട്ടായ്മയുടെ  പ്രക്ഷോഭം തുടരുമെന്നും നാസർ ചെർക്കളം പറഞ്ഞു.

 ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു. എം എ ഹമീദ് സ്പിക്, മാഹിൻ മാസ്റ്റർ, കെ എ അബ്ദുൾറഹ്മാൻ, എം എം റഹ്മാൻ, എം എ മൂസ, റിയാസ് കരീം, ഗഫൂർ പെർവാഡ്, അബ്ദുല്ലത്തീഫ് കുമ്പള,അബ്ദുള്ള- മൊയ്‌ദീൻ.  എം എ ഇക്ബാൽ,  വിജയകുമാർ, അബ്ദുല്ലകുഞ്ഞി നട്പ്പളം , മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, അഷ്‌റഫ്‌ പെർവാഡ്,റസാഖ് കൊപ്പളം, ഹാരിസ് ബാഗ്ദാദ്  എന്നിവർ പ്രസംഗിച്ചു. 


No comments