ബദ്രിയാനഗർ പൊതു വഴി കയ്യേറിയവർക്കെതിരെ ഉടൻ നടപടിയെടുക്കണം; എസ്‌ഡിപിഐ.
കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തിലെ പതിനാലാം വാർഡ് പെർവാഡിലെ പൊതുവഴി കയ്യേറി മതിൽ കെട്ടിയ സംഭവം പഞ്ചായത്ത് അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാരം കാണാണമെന്ന് എസ്‌ഡിപിഐ.
നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിടുന്ന തരത്തിൽ മതിൽ കെട്ടി 100 ഓളം കുടുംബങ്ങൾ ഉപോയിഗിക്കുന്ന പൊതു വഴിയാണ് കയ്യേറിയിരിക്കുന്നത്.
കുമ്പള പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും മുമ്പും ഇതു പോലെ കയ്യേറ്റം നടന്നിട്ടുണ്ട്. അധികാരികൾ ഇനിയും മൗനം വെടിയണമെന്നും കൃത്യമായ ഇടപെടൽ നടത്തണമെന്നും എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാഹുൽ ബദ്രിയനഗർ പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും, പൊതു വഴി തുറന്നു കൊടുക്കാനും അധികാരികൾ തയ്യാറായില്ലെങ്കിൽ ജനകീയ സമരത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment