JHL

JHL

മൊഗ്രാൽ -ദുബൈ സോക്കർ ലീഗ് സീസൺ 6; സ്ലൂബ് യുണൈറ്റഡ് പേരാൽ ജേതാക്കൾ.

ദുബൈ(www.truenewsmalayalam.com) :  ദുബായ് അൽ ഖിസൈസിലെ അൽ സലാം കമ്മ്യൂണിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മൊഗ്രാൽ -ദുബായ് സോക്കർ ലീഗിൽ (DSL-6)സ്ലൂബ് യുണൈറ്റഡ് പേരാൽ ജേതാക്കളായി.

വാശിയേറിയ ഫൈനൽ മത്സരത്തിൽ മൊഗ്രാൽ ലോബോസിനെയാണ് 2 ഗോളുകൾക്ക്  സ്ലൂബ് യുണൈറ്റഡ് പേരാൽ പരാജയപ്പെടുത്തിയത്.

യു എ ഇ ലെ ഫുട്ബോൾ പ്രേമികളുടെ സിരകളെ ത്രസിപ്പിച്ച് കൊണ്ട് വൈകിട്ട് 5 ന് ആരംഭിച്ച സോക്കർ യുദ്ധം പുലർച്ചെ 2 മണി വരെ നീണ്ടു. മൊഗ്രാൽ ലോബോസ്, സ്ലൂബ് യുണൈറ്റഡ് പേരാൽ എന്നീ ടീമുകൾക്ക് പുറമെ ഡ്യൂഡ്സ് മൊഗ്രാൽ, എൻ. എഫ്. സി ലൂത്ത മൊഗ്രാലിയൻസ്, അൽ മുതക്കമ്മൽ എഫ്. സി മീലാദ് നഗർ, ജി-കോം എഫ്. സി. കെ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കോവിഡ് മഹാമാരി തീർത്ത മാനസിക സംഘർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ ഫുട്ബാൾ മാമാങ്കം വീക്ഷിക്കാൻ യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നായി നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ് തടിച്ച് കൂടിയത്.  മൊഗ്രാലിലെ പ്രവാസി ഫുട്ബാൾ ആരാധകരിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച സോക്കർ മേള വീക്ഷിക്കാനായി എം. എസ്. സി ഭാരവാഹികളടക്കം നിരവധി പേർ നാട്ടിൽ നിന്ന് യു. എ. ഇ യിൽ എത്തിയിരുന്നു.

പ്ലയർ ഓഫ് ദി ടൂർണമെന്റായി ശ്രുബിൻ (സ്ലൂബ്), ടോപ് സ്കോററായി അൽഫ ( ലോബോസ്), ബെസ്റ്റ് ഡിഫെൻഡറായി ആഷിർ (ലോബോസ്), എമെർജിങ് പ്ലയറായി അൽഫ ( ലോബോസ്), ബെസ്റ്റ് ഗോൾ കീപ്പറായി  മുഫീദ് ( സ്ലൂബ് ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് മുഖ്യ സംഘാടകൻ ഐസാബ് യു.എം, വ്യവസായി അബൂബക്കർ ലാൻഡ്മാർക്ക് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

ദുബായ് സ്പോർട്സ് കൗൺസിൽ മെമ്പർ ബദർ അൽ ഹാരിബ്  DSL-6 ഉദ്ഘാടനം ചെയ്തു.

മൻസൂർ എക്സിംലൈൻ, അബ്ദുള്ള സ്പിക്, ഹിദായതുള്ള ജെ.ആർ. ടി, ഷാഹുൽ ഹമീദ് സീസൈഡ് ഷിപ്പിങ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

എം. എസ്. സി ട്രഷററും കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ  അബ്ദുൽ റിയാസ് കെ, ഫൈസൽ എ. കെ മലബാർ, മുനീർ വൈറ്റ് ലീഫ്, സമദ് ബാർകോഡ്, നവാസ് റിങ്മി ഫോൺസ്, സാജു ഫോർ സീറോ ഇലക്ട്രോണിക്സ്, റഫീഖ് അഡ്മിൻ, എം.പി ഹംസ,മുൻ ജില്ലാ ഫുട്ബാൾ ടീം ക്യാപ്റ്റൻ എച്ച്. എ. ഖാലിദ്, യു. എം മുജീബ്, എ. എം ഷാജഹാൻ, ഡോ. ഇസ്മയിൽ, ലുക്മാൻ അഹ്‌മദ്‌, അഷ്‌റഫ്‌ പെർവാഡ്, ലത്തീഫ് തവക്കൽ, മൻസൂർ പെർവാഡ്, സൈഫ് ബാർകോഡ്, നൂറുദ്ദീൻ നടുത്തോപ്പിൽ, ഷംസു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

മുഖ്യ സംഘാടകൻ ഐസാബ് യു.എം, സംഘാടക സമിതി അംഗങ്ങളായ മുബീൻ മൊഗ്രാൽ, ഹസീബ് മൊഗ്രാൽ, ഇർഫാൻ മൊഗ്രാൽ  സൈഫുദ്ദീൻ മൊഗ്രാൽ, സലീം എം.എസ് എന്നിവർ കുറ്റമറ്റ രീതിയിൽ ടൂർണമെന്റ് നിയന്ത്രിച്ചു.

മത്സരം വീക്ഷിക്കാനെത്തിയ മുഴുവൻ ആളുകൾക്കും ഭക്ഷണങ്ങൾ വിതരണം ചെയ്താണ് പരിപാടി അവസാനിച്ചത്.No comments