JHL

JHL

ഡിവൈഎഫ്‌ഐ യുദ്ധവിരുദ്ധ റാലി നടത്തി.

കാസർകോട്(www.truenewsmalayalam.com) : ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ ബ്ലോക്കുകേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ റാലി നടത്തി.

 ‘യുദ്ധം നിർത്തുക, സമാധാനമാണ്‌ മുഖ്യം’  എന്ന മുദ്രാവാക്യമുയർത്തി നടന്ന യുദ്ധവിരുദ്ധ ക്യാമ്പയിനിൽ നൂറുകണക്കിന്‌ യുവാക്കൾ അണിനിരന്നു. 

 കാസർകോട്ട്‌ ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. കെ ഹരീശൻ അധ്യക്ഷനായി. പ്രവീൺ പാടി, വരദരാജ്  എന്നിവർ സംസാരിച്ചു.  സുനിൽ കടപ്പുറം സ്വാഗതം പറഞ്ഞു. 

കാഞ്ഞങ്ങാട് ടൗണിൽ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് ഉദ്‌ഘാടനം ചെയ്തു.  വിപിൻ കാറ്റാടി അധ്യക്ഷനായി.  വി പി അമ്പിളി, വിപിൻ ബല്ലത്ത്  വി ഗിനീഷ്, ജയനാരായണൻ എന്നിവർ സംസാരിച്ചു. എൻ പ്രിയേഷ് സ്വാഗതം പറഞ്ഞു 

നീലേശ്വരത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്‌ഘാടനം ചെയ്തു. എം വി ദീപേഷ് അധ്യക്ഷനായി.  കെ സനു മോഹൻ, പി അഖിലേഷ്, സിനീഷ് കുമാർ, വി മുകേഷ്  എന്നിവർ സംസാരിച്ചു.  എം വി രതീഷ് സ്വാഗതം പറഞ്ഞു. 

ഒടയംചാലിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു ഉദ്‌ഘാടനം ചെയ്തു.  ടി വി പവിത്രൻ അധ്യക്ഷനായി. രഘുനാഥ് കെ ആർ സ്വാഗതം പറഞ്ഞു. 

ബോവിക്കാനത്ത്  എം മാധവൻ ഉദ്‌ഘാടനം ചെയ്തു. കെ പി രജീഷ് അധ്യക്ഷനായി.  പ്രശാന്ത്, ശ്രീജിത്ത്‌ മഞ്ചക്കൽ എന്നിവർ സംസാരിച്ചു. കെ വി നവീൻ സ്വാഗതം പറഞ്ഞു.

കാലിക്കടവിൽ പി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ പി സുജിത്ത് അധ്യക്ഷനായി.  എം വി സുജിത്ത്, ഉമേഷ്‌, പി രേഷ്ണ, സി വി ശരത് എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു.

ചെറുവത്തൂരിൽ  യുദ്ധവിരുദ്ധ റാലിയും തെരുവോര ചിത്രരചനയും സംഘടിപ്പിച്ചു. ബ്ലോക്ക്‌ സെക്രട്ടറി രജീഷ് വെള്ളാട്ട്  ഉദ്‌ഘാടനം ചെയ്തു. കെ പി വിജയകുമാർ അധ്യക്ഷനായി. കെ ആർ അനിഷേദ്യ സംസാരിച്ചു. മധു കല, ചന്ദ്രൻ ചെറുവത്തൂർ , വി പി അർജുൻ എന്നിവർ ചിത്രം വരച്ചു. കെ സജേഷ് സ്വാഗതം പറഞ്ഞു.

ചട്ടഞ്ചാലിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എ വി ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു.  ബി വൈശാഖ് അധ്യക്ഷനായി. സി മണികണ്ഠൻ സ്വാഗതം പറഞ്ഞു.

എളേരിത്തട്ടിൽ പി ആർ ചാക്കോ ഉദ്‌ഘാടനം ചെയ്തു.  സി വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  എൻ വി ശിവദാസൻ, പ്രസാദ് എം എൻ, സജിൻരാജ്, ടി അനീഷ് എന്നിവർ സംസാരിച്ചു. ടി കെ ഗിരീഷ് സ്വാഗതം പറഞ്ഞു. 

ബാഡൂരിൽ  മുഹമ്മദ്‌ നാസിറുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. എം എ പൃഥ്വിരാജ് അധ്യക്ഷനായി. ജിതേന്ദ്ര ജി സ്വാഗതം പറഞ്ഞു. പൈവളിഗെയിൽ സാദിഖ് ചെറുഗോളി ഉദ്‌ഘാടനം ചെയ്തു. സലീം അധ്യക്ഷനായി.ഹാരിസ് പൈവളിഗെ, സക്കറിയ ബായാർ എന്നിവർ സംസാരിച്ചു. ആകാശ് സ്വാഗതം പറഞ്ഞു.



No comments