JHL

JHL

'കെ-റെയിൽ; ക്ഷേത്രങ്ങൾ നിലനിർത്തണം.

കാസർകോട്(www.truenewsmalayalam.com) ​: കെ-റെയിൽ പദ്ധതിയുടെ ഭാഗമായി, ഉത്തര കേരളത്തിലെ പ്രശസ്തമായ കീഴൂർ ചന്ദ്രഗിരി ശാസ്ത ക്ഷേത്രത്തിലെ ക്ഷേത്രക്കുളവും ക്ഷേത്ര അരയാൽ തറയും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന്​ ഭാരവാഹികൾ ആവശ്യപ്പെട്ടു.

 നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രണ്ട് മഹാക്ഷേത്രങ്ങളാണ് തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രവും കീഴൂർ ചന്ദ്രഗിരി ശാസ്ത ക്ഷേത്രവും. കെ- റെയിൽ വരുമ്പോൾ, നൂറ്റാണ്ടുകളോളം ഭക്തജനങ്ങൾ കാത്തുസൂക്ഷിച്ച ഒരു പൈതൃകം നഷ്ടപ്പെടാതിരിക്കാൻ അലൈൻമെന്‍റ്​ മാറ്റണം.

 ഇതുസംബന്ധിച്ച്​ ചർച്ച ചെയ്യാൻ വിവിധ ക്ഷേത്രങ്ങളുടെയും തറവാടുകളുടെയും അംഗങ്ങളുടെ സംയുക്ത യോഗം ഞായറാഴ്ച ഉച്ച 2.30ന് ചേരും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ, പാരമ്പര്യ ട്രസ്റ്റ് അംഗങ്ങളായ മേലത്ത് സത്യനാഥൻ നമ്പ്യാർ, ഇടയില്യം വത്സൻ നമ്പ്യാർ, ട്രസ്റ്റി ബോർഡിലെ സർക്കാർ നോമിനികളായ സുധാകരൻ കുതിർമ്മൽ, അജിത് സി. കളനാട്, എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. ബാബുരാജ്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിക്കണ്ണൻ നായർ, എൻ. സുധാകരൻ കീഴൂർ എന്നിവർ പ​ങ്കെടുത്തു.


No comments