JHL

JHL

ബംഗളൂരുവിൽ നിന്നും കവർന്ന കാറുമായെത്തിയ രണ്ടങ്ക സംഘം സീതാങ്കോളിയിൽ പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : ബംഗളൂരുവിൽ നിന്നും കവർന്ന കാറുമായെത്തിയ രണ്ടങ്ക സംഘം സീതാങ്കോളിയിൽ പിടിയിൽ.

ബംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട തിരുവനന്തപുരം കരമന സ്വദേശിയും ബംഗളൂരുവില്‍ വ്യവസായിയുമായ കാസിഫ് മാഹിന്‍ഖാന്റെ ഹുണ്ടായ് കാര്‍ കവര്‍ന്ന കേസിലാണ് രണ്ടു പേരെ കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, പ്രൊബോഷന്‍ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 ഈ മാസം 3ന് ബംഗളൂരു ബണ്ടിപ്പാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുസൂര്‍ സര്‍വ്വീസ് റോഡിലുള്ള പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു കാർ. ആറിന് തിരിച്ചെത്തിയപ്പോഴാണ് കാര്‍ കവര്‍ന്നതായി അറിയുന്നത്.

 തുടര്‍ന്ന് ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് മോഷ്ടിച്ച കാറുമായി രണ്ടു പേരെ കാസര്‍കോട് പൊലീസ് പിടികൂടിയത്.



No comments