JHL

JHL

കുമ്പള സി.എച്ച് സിയിൽ ലോകാരോഗ്യ ദിനത്തിൽ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി

കുമ്പള(www.truenewsmalayalam.com) : കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലോകാരോഗ്യ ദിനാചരണം ശ്രദ്ധേയമായി.

ആരോഗ്യ സെമിനാർ,ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ,പുന്തോട്ട നിർമ്മാണം,ജീവവായു സംരക്ഷണത്തിനുള്ള നിർദ്ദേങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി.

പി.എച്ച് സി ജീവനക്കാരും ആശാപ്രവർത്തകരും സി.എച്ച്സിയിലുള്ള പൂത്തോട്ടം സംരക്ഷിച്ച് പുതിയ ചെടികൾ നട്ടു.

നമ്മുടെ ഭൂമി,നമ്മുടെ ആരോഗ്യം എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം.

കാലാവസ്ഥ വ്യതിയാനം മൂലം അതിരൂക്ഷമായ മാറ്റങ്ങൾ ഭൂമിയുടെ തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയർക്കുന്നു.

ലോക ജനസംഖ്യയുടെ 99 ശതമാനവും ഗുണനിലവാരമില്ലാത്ത വായു ശ്വസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കുടിക്കാൻ കുടിവെള്ളമില്ലാത്ത 200 കോടിജനങ്ങൾ ലോകത്തുണ്ട്. ഇതിനെല്ലാം അറുതി വരുത്താൻ ഭൂമിയെ സംരക്ഷിച്ചേ മതിയാവൂയെന്ന് ആരോഗ്യ സെമിനാർ ആഹ്വാനം ചെയ്തു.

ഡോ: കെ.സുബ്ബഗട്ടി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ എൻ.എ ഗന്നിമോൾ സ്വാഗതം പറഞ്ഞു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ബാലചന്ദ്രൻ സി.സി പ്രതിജ്ഞ ചൊല്ലികൊടുത്തു.

പി.എച്ച്എൻ സൂപ്പർവൈസർ എലിസബത്ത് ആനുമൂട്ടിൽ ,സീനിയർനഴ്സിംഗ് ഓഫീസർ എൽ.സുധ,പി.എച്ച്.എൻ വി.കുഞ്ഞാമി,സീനിയർ ക്ലാർക്ക് കെ. രവികുമാർ എന്നിവർ പ്രസംഗിച്ചു.

കുമ്പള സി.എച്ച്സിയിൽ വെച്ച് നടത്തിയ ലോകാരോഗ്യ ദിനാചരണം ഡോ: കെ.സുബ്ബഗട്ടി ഉദ്ഘാടനം ചെയ്യുന്നു.

ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി കുമ്പള സി.എച്ച് സിയിൽ പൂത്തോട്ട നിർമ്മാണത്തിനുള്ള ചെടികൾ ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് നടുന്നു.


No comments