JHL

JHL

ഉഡുപ്പി‍യിൽ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു; ഒരാളെ കാണാനില്ല.

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പി‍യിൽ സെന്‍റ് മേരീസ് ദ്വീപിന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. അപകടത്തിൽപ്പെട്ട ഒരാളെ കാണാനില്ല. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി. അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ ആന്‍റണി ഷിനോയിക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സെൽഫി എടുക്കുന്നതിനിടെ മൂന്നു പേർ ശക്തമായ തിരയിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഉഡുപ്പി മാൽപെ തീരത്ത് നിന്ന് ബോട്ടിലാണ് അധ്യാപകരടക്കം 100 അംഗ സംഘം സംഘം സെന്‍റ് മേരീസ് ദ്വീപിലെത്തിയത്. ചൊവ്വാഴ്ച‍ വൈകീട്ടാണ് സ്റ്റഡി ടൂറിന്‍റെ ഭാഗമായി രണ്ട് ബസുകളിൽ വിദ്യാർഥികൾക്ക് യാത്ര പുറപ്പെട്ടത്.


No comments